Latest NewsKeralaIndia

ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി

ന്യൂ ഡൽഹി : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ഇടത് പക്ഷത്തിന് വിശ്വാസികളുടെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാന ഘടകത്തോട് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഡൽഹി ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. അതോടൊപ്പം തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടികൾ മറികടക്കാനായി 11 ഇന കർമ്മ പദ്ധതിക്കും സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകി.

സംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിമർശിച്ചു. സംസ്ഥാന ഘടകങ്ങളോട് ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം വിശദീകരണം തേടി. പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button