KannurLatest NewsKeralaNattuvarthaNewsIndia

റഷ്യക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി, കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇന്ന് കാര്യമായ ചർച്ച നടക്കും: കേരളത്തിൽ നിന്ന് മൂന്ന് പേർ

കണ്ണൂർ: ചരിത്ര ഭൂമിയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് രണ്ടാം ദിനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. തലേദിവസം അവതരിപ്പിച്ച കരട് പ്രമേയത്തിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് യെച്ചൂരി ഉന്നയിച്ചത്.

Also Read:മാസ്ക് മാറ്റാൻ വരട്ടെ, വ്യാപന ശേഷി കൂടുതലുള്ള എക്‌സ് ഇ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

കേരളത്തിൽ നിന്ന് മൂന്നുപേരാണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും. അതേസമയം, കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്.

അതേസമയം, ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണെന്നും, അക്രമം കൊണ്ട് കീഴ്പ്പെടുത്താനാകുമെന്നത് ശരിയായ ചിന്തയല്ലെന്നും കരട് പ്രമേയത്തിൽ യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button