പത്തനംതിട്ട: തിരുവനന്തപുരം ∙ ശബരിമലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസിനു നൽകിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം ഉണ്ടായിരുന്നത്. പിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചത്.
ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. വിവാദ പരാമർശം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാർ പറഞ്ഞു. വീഴ്ച വന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments