ജയ്പൂര്‍: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് ക്രൂര മര്‍ദ്ദനത്തിനിരയായി. രാജസ്ഥാനിലെ ജയ്പൂരില്‍ പാലി ജില്ലയിലെ ധനേറിയയില്‍ സംഭവം നടന്നത്. ജൂണ്‍ ഒന്നിന് നടന്ന മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം പുറത്തു വന്നത്. ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബാലകനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുത്തു . അതേസമയം മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ദളിത് ബാലന് ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചത് അറിഞ്ഞ ഒരുസംഘമാളുകള്‍ കയറും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
എന്നാല്‍ സംഭവത്തില്‍ പോലീസ് ഉദാസീനത കാട്ടിയെന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു ശേഷമാണ് അധികൃതര്‍ നടപടിയെടുത്തതെന്നും ആരോപണമുണ്ട്.
#BREAKING राजस्थान के जिला पाली गाॅव धनेरिया मे दलित नाबालिग लङके को इतनी बेरहमी से पीटा की मन विचलित हो उठा।
इस लङके की गलती सिर्फ इतनी है कि यह गाँव के मन्दिर पर चढ़ गया था !
भगवा गमछा ङाले युवक नजर आ रहा है बताया जा रहा है कि वह भाजपा का कार्यकर्ता हैpic.twitter.com/4kT4olJA1y
— The Dalit Voice (@ambedkariteIND) June 3, 2019
Post Your Comments