Latest NewsIndia

കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം; സംഭവം ഇങ്ങനെ

വാറാങ്കല്‍: തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാള്‍ രക്ഷപെട്ടത് രണ്ട് ദിവസത്തിന് ശേഷം. അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് രാജമോഗിളി എന്നയാളെ രക്ഷപെടുത്തിയത്. രാജമോഗിളി കഴിഞ്ഞ ദിവസം തന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വാറാങ്കലിലെ മുച്ചാര്‍ള നഗരം എന്ന സ്ഥലത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

രാത്രിയായതിനാല്‍ ഇരുട്ടില്‍ വഴിതെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കിണറ്റില്‍ വീണ ഇയാള്‍ മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ തൂങ്ങി കിടക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുതല്‍ ഇയാള്‍ രണ്ട് ദിവസം കണറ്റിനുള്ളില്‍ കിടന്ന് രക്ഷയ്ക്കായി വിളിച്ച് കരഞ്ഞു. പ്രദേശത്ത് മുഴുവന്‍ കൃഷി സ്ഥലങ്ങള്‍ ആയിരുന്നതിനാല്‍ തന്റെ ഇയാളുടെ കരച്ചില്‍ ആരും കേട്ടില്ല. എന്നാല്‍ ശനിയാഴ്ചയാണ് നാട്ടുകാരില്‍ ഒരാള്‍ കിണറ്റില്‍ നിന്നും ഉയര്‍ന്ന രാജമൊഗിളിയുടെ കരച്ചില്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇയാള്‍ സമീപവാസികളെ വിളിച്ചുകൂട്ടി കയര്‍ ഇട്ടുകൊടുത്ത് കരയിലേക്ക് കയറ്റുകയുമായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ പ്രദേശത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button