തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡില്‍ വസന്ത ഭവനില്‍ വസന്ത(65)യെയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് വസന്ത 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. കിണറ്റില്‍ 12 അടി വെള്ളമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തി റോപ്പ്, നെറ്റ്, സേഫ്‌റ്റി ബെല്‍റ്റ് എന്നിവ ഉപയോഗിച്ച വസന്തയെ കരയിലെത്തിക്കുകയായിരുന്നു.
Read Also : ‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍
സ്റ്റേഷൻ ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍മാരായ ജി അജിത് കുമാര്‍, എം പി ഉല്ലാസ്, സേന അംഗങ്ങളായ അരുണ്‍കുമാര്‍ വി ആര്‍, ജീവൻ ബി, ജിനു എസ്, സാജൻ സൈമണ്‍, വിജിൻ, സുരേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Post Your Comments