കോവളം: കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശി വിളജിസി(45)നെയാണ് രക്ഷപ്പെടുത്തിയത്.
Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. കടലിൽ കുളിച്ചു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ അടിയൊഴുക്ക് ഇയാളെ പാറക്കെട്ടിന് സമീപത്തേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു.
നീന്തിത്തളർന്ന് അവശനായ വിദേശിയെ ലൈഫ് ഗാർഡ് ചീഫ് കോഡിനേറ്റർ പി.വേണുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments