Latest NewsIndia

ജയ് ശ്രീറാം വിളിച്ചതിന് അറസ്റ്റ്: മമതക്ക് പത്ത് ലക്ഷം ജയ് ശ്രീറാം കാർഡുകൾ

കഴിഞ്ഞ ദിവസം മമത ബാനർജിയ്ക്ക് മുന്നിൽ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

കൊൽക്കത്ത : ജയ് ശ്രീറാം മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം ജയ് ശ്രീറാം കാർഡുകൾ . മമതയുടെ ഔദ്യോഗിക വസതിയിലേക്കാണ് പോസ്റ്റ് കാർഡുകൾ അയക്കുന്നതെന്ന് ബിജെപി എം പി അർജുൻ സിംഗ് പറഞ്ഞു .കഴിഞ്ഞ ദിവസം മമത ബാനർജിയ്ക്ക് മുന്നിൽ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം. രണ്ട് തവണ കാറിൽ നിന്നിറങ്ങിയ മമത ജയ് ശ്രീറാം വിളിച്ചവരോട് ക്രുദ്ധയായി സംസാരിക്കുകയായിരുന്നു .തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരുടെ പേരുകൾ എഴുതിയെടുക്കാൻ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .

ഇവരിൽ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത് .തന്നെ അപമാനിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ,ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് . അവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മമത നിർദേശിക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button