പെരുന്നാള്‍ അവധി കഴിഞ്ഞു തിരിച്ചുപോകുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കി വിമാന കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരളത്തിലെ നാല് വിമാന താവളങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കാണ് കൂട്ടിയത്. വിമാന നിരക്കില്‍ നാലിരട്ടിയോളം വര്‍ദ്ധനവാണ് വരുത്തിയത്.
ജൂണ്‍ 9ന് കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് 17,600 രൂപയും തിരുവനന്തപുരത്ത് നിന്ന് 20,100 രൂപയും കൊച്ചിയില്‍ നിന്ന് 14,100 രൂപയും കണ്ണൂരില്‍ നിന്നും 48,500 രൂപയും ടിക്കറ്റിനായി നല്‍കണം. കുടുംബത്തോടൊപ്പം നാട്ടിലെത്തി ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുന്ന പ്രവാസി മലയാളികളെ പിഴിയാനുള്ള ഒരുക്കത്തിലാണ് മിക്ക വിമാന കമ്പനികളും. 10ആം തിയ്യതി ജോലിക്കെത്താവുന്ന രൂപത്തില്‍ ഈ മാസം 9ന് തിരിച്ചുപോവാനൊരുങ്ങിയവരാണ് അധിക പ്രവാസികളും. ഇവരെ ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയത്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാന താവളങ്ങളില്‍ നിന്നും ജൂണ്‍ 9ന് വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ നിരക്കുകള്‍ നാല് മടങ്ങോളമാണ് വര്‍ദ്ധിപ്പിച്ചത്.
Post Your Comments