Latest NewsNewsBusiness

ആഗോളതലത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍, കേരളത്തിലും വില കുതിക്കും

കൊച്ചി: ആഗോളതലത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഇതോടെ ഔണ്‍സിന് 2500 ഡോളറിലും മുകളിലെത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളര്‍ എന്ന റെക്കോഡ് വിലയും ഭേദിച്ചാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നത്. ഇതോടെ കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Read Also:ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്താണ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം നടക്കുന്നത്.

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വര്‍ണവിലയില്‍ വര്‍ധിച്ചത്. ഇതോടെ ഔണ്‍സിന് 2,500.16 ഡോളര്‍ വരെ സ്വര്‍ണ വില എത്തി. നിലവില്‍, വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിലാണ്. യുഎസില്‍ ജൂലൈയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയതാണ് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button