Latest NewsKeralaNews

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു, സാധാരണക്കാര്‍ക്ക് സ്വര്‍ണം സ്വപ്‌നമാകുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Read Also: തൃശൂരിലെ തോല്‍വിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളി മുരളീധരന്‍

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില കുതിച്ചു. ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം കുറഞ്ഞുനിന്ന സ്വര്‍ണ വില യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്.

ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,480 രൂപയാണ്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണം ആഭരണ രൂപത്തില്‍ ലഭിക്കാന്‍ 3 ശതമാനം ജി എസ് ടിയും ചേര്‍ത്ത് 63,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഇന്ന് ലാഭമെടുപ്പ് കൂടിയാല്‍ വില അല്‍പം കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button