KeralaLatest News

കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സ്‌റ്റെന്റ് നല്‍കില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത

കോഴിക്കോട്: കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങാന്‍ സാധ്യത. ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതിനാലാണിത്. കോടികളുടെ കുടിശ്ശികയാണ് മെഡിക്കല്‍ കോളേജ് ഈ ഇനത്തില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. ഈ മാസം പത്തിനകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെന്റ് തിരിച്ചെടുക്കുമെന്നാണ് മെഡിക്കല്‍ കോളേജിനു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കോടികളുടെ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സ്റ്റെന്റ് നല്‍കുന്ന വിതരണക്കാരുടെ സംഘടന ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ 30 കോടിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്.

2014 മുതലുള്ള കുടിശ്ശികയാണ് ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്റ് നല്‍കിയതില്‍ തിരിച്ചടയ്ക്കാനുള്ളത്. സംസ്ഥാനത്ത് സ്റ്റെന്റ് വിതരണ കമ്പനികള്‍ക്ക് ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. എന്നാല്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് നിലവില്‍ തടസ്സം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. കുടിശ്ശിക തീര്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button