ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രജ്ഞ ഇന്ന് വൈകീട്ട് നടക്കും. മന്ത്രിമാര്‍ ആരൊക്കെയെന്ന് ധാരണയായി.
കഴിഞ്ഞ തവണ മികവു പുലര്‍ത്തിയ മന്ത്രിമാരെല്ലാം ഇത്തവണയും തുടരുമെന്നാണു വിവരം. പ്രകാശ് ജാവഡേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയവര്‍ മന്ത്രിസഭയില്‍ തുടരും. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ തുടരും.
കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് പോകും. ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശമുണ്ടെന്നു കുമ്മനം അറിയിച്ചു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചത്. പരാജയപ്പെട്ടെങ്കിലും കുമ്മനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ ഉണ്ടാകും. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
Post Your Comments