ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതിന് വ്യക്തമായി ചിത്രം ലഭിച്ചു. പ്രകാശ് ജാവഡേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്രസിങ് തോമര്‍ എന്നിവര്‍ കേന്ദ്രമന്ത്രിമാരാകും. ഇവര്‍ മുന്‍മന്ത്രിമാര്‍ കൂടിയാണ്. അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ തുടരും.
മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതിനെ കുറിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനായി രാജ്‌നാഥ് സിങ് നരേന്ദ്രമോദിയുമായി ചര്‍ച്ച തുടരുകയാണ്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും. അതേസമയം, ന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി നരേന്ദ്രമോദി അരുണ്‍ ജയ്റ്റ്ലിയെ കാണും. ജയ്റ്റ്‌ലി വകുപ്പില്ലാമന്ത്രിയാകണമെന്നാണ് മോദിയുടെ ആവശ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലി പിന്‍മാറിയത്.
രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നാളെ വൈകീട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെങ്കിലും ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും.
എട്ട് രാഷ്ട്രത്തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. വന്‍ ആഘോഷ പരിപാടിയായതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാകും ചടങ്ങ്. മന്ത്രിമാരെ തീരുമാനിക്കാന്‍ മോദിയും അമിത് ഷായും മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തുന്നത്. അമിത് ഷാ മന്ത്രിസഭയിലെത്തുമോയെന്ന് വ്യക്തമല്ല.
Post Your Comments