Latest NewsIndia

മഴയിൽനിന്ന് സംരക്ഷിക്കുന്ന പറക്കും കുട; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ബിസിനസ് സാമ്രാട്ടായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയിൽനിന്നും യുവാവിനെ സംരക്ഷിക്കുന്ന ഒരു ഓട്ടോണമസ് കുടയുടെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. റിമോർട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോണമസ് കുട പിടിക്കേണ്ട ആവശ്യമില്ല. യുവാവ് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ തലയുടെ മുകളിലായി ഈ കുടയും പോകും. ഓട്ടോണമസ് കാറ് പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. എന്നാൽ മഴക്കാലമായപ്പോൾ, ഓട്ടോണോമസ് കുട കണ്ടതിൽ താൻ വളരെയധികം സന്തോഷവാനാണ്, എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button