KeralaLatest News

കെവിന്‍ വധക്കേസ്: ആരോപണ വിധേയനായ എസ്‌ഐക്കെതിരെ നടപടി

കൊച്ചി: കെവിന്‍ വധക്കേസില്‍ ആരോപണ വിധേയനായ എസ്‌ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരം താഴ്ത്തി. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഇതുസംബന്ധിച്ച് ഉത്തരവിക്കിയത്. സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു.

അതേസമയം എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ കെവിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണാനിരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ പിതാവ് പറഞ്ഞിരുന്നു. കെവിന്‍ കൊലചെയ്യപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്.

കെവിന്‍ വധക്കപ്പെട്ടപ്പോള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഷിബുവിനെ പിന്നീട് ഔദ്യോഗിക കൃത്യവിലോപത്തിന് സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് സര്‍വ്വീസില്‍ തിരികെയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button