വാഴക്കുളം:വൻ ലഹരിമരുന്ന് വേട്ട, പിക്കപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന 36,000 പായ്ക്കറ്റ് ഹാൻസ് പോലീസ് പിടികൂടി. സംഭവത്തിൽ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വാഴക്കുളം കല്ലൂർകാട് കവലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം . വാഹന പരിശോധനയ്ക്കിടെ 1,80,000 രൂപ വിലവരുന്ന നിരോധിത പുകയിലെ ഉത്പന്നങ്ങൾ പോലീസ് പിടികൂടുകയായിരുന്നു.
എന്നാൽ സ്കൂൾ തുറക്കുന്നതിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാലയ പരിസരത്തും മറ്റും വിൽക്കുന്നതിനായി ലഹരി വസ്തുക്കൾ വാഴക്കുളത്തേക്ക് എത്തുമെന്ന അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നിർദേശാനുസരണം വാഴക്കുളം എസ്ഐ വി. വിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വാഹനത്തിൽ വെളുത്തുള്ളി നിറച്ച ചാക്കുകൾ സൂക്ഷിച്ചിരുന്നതായും കൂടുതൽ പരിശോധിച്ചപ്പോൾ 15 ചാക്കിലെ വെളുത്തുള്ളി വണ്ടികയറി ചതഞ്ഞ നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇവയ്ക്കടിയിൽ 24 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന ഹാൻസാണ് പോലീസ് കണ്ടെടുത്തത്.
പ്രതികൾ ഹാൻസ് 30 എണ്ണം വീതമുള്ള 50 കെട്ടുകളാണ് ഓരോ ചാക്കിലുമുണ്ടായിരുന്നത്. ഇതിനിടെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. മലപ്പുറത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു കൊണ്ടുപോകുന്ന വെളുത്തുള്ളിയും ഇതര പലചരക്കു സാധനങ്ങളുമാണെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞത്. വാഹനം പരിശോധിക്കുന്പോൾ വെളുത്തുള്ളിയുടെ ഗന്ധം വരുന്നതിനാൽ ആരും സംശയിക്കാത്ത രീതിയിലാണ് ഹാൻസ് വണ്ടിയിൽ അടുക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു.
Post Your Comments