ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അല്‍ ഫാത്തിഹ് മസ്ജിദ് മതത്തിന് അതീതമായ മനുഷ്യ സൗഹൃദത്തിന്റെ സന്ദേശം നല്കുന്ന ആരാധനാലയമാണ്. ജാതിമതഭേദമന്യേ എല്ലാവര്ക്കും പ്രവേശനമുള്ള ഈ പള്ളിയിലെ റമദാന് ദിനങ്ങള്‍ ഇത്തവണയും പതിവ് പോലെ സ്നേഹനിര്‍ഭരമാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകരെ വളണ്ടിയര്‍മാര്‍ സ്നേഹത്തോടെ സ്വീകരിച്ച് പള്ളിയുടെ എല്ലാ ഭാഗത്തെക്കും കൂട്ടിക്കൊണ്ട് പോയി കാഴ്ചകള്‍ കാണിക്കുന്നു.
കൈകളില്‍ നിറയെ സമ്മാനങ്ങളും പുസ്തകങ്ങളും സ്വീകരിച്ചാണ് സന്ദര്‍ശകരുടെ മടക്കം . പെരുന്നാളിന്റെ അവധി ദിനങ്ങളില്‍ ഈദ് ഓപ്പണ്‍ ഹൗസ് എന്ന പേരില്‍ പ്രത്യേക പരിപാടികളും ഇവിടെ നടക്കും. ഇങ്ങിനെ വ്യത്യസ്തമായ ആശയങ്ങളുടെ സംവേദനത്തിന്റെയും ബഹുസ്വരതയുടെയും മാത്യകയായി മാറുകയാണ് ഈ ആരാധനാലയം.
മതവും വിശ്വാസവും ഏതുമാകട്ടെ, എല്ലാ മനുഷ്യര്‍ക്ക് മുന്നിലും മലര്‍ക്കെ തുറന്നിട്ട വാതിലുകളാണ് ബഹ്റൈനിലെ അല്‍ ഫാത്തിഹ് മസ്ജിദിലേത്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളടക്കം ആയിരങ്ങളാണ് ഓരോ വര്‍ഷവും ഈ ആരാധനാലയം സന്ദര്‍ശിക്കുന്നത്. വിപുലമായ സമൂഹ നോമ്പുതുറയൊരുക്കിയും സൗഹൃദം പങ്കുവെച്ചും ഇത്തവണയും നോമ്പ് കാലത്ത് സജീവമാണ് ഗ്രാന്റ് മോസ്ക് എന്നറിയപ്പെടുന്ന പള്ളിയും പരിസരവും. ബഹ് റൈനിലെ ജുഫൈറില്‍ പ്രധാന പാതക്കരികില്‍ തലയുയര്‍ത്തി നില്ക്കുന്ന മസ്ജിദിന്റെ പ്രവേശന കവാടത്തില്‍ തന്നെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന അറിയിപ്പ് കാണാം.
Post Your Comments