Latest NewsKerala

ഈ കോതമംഗലത്തുകാരന്റെ പന്ത് ഇനിയുരുളുന്നത്  ഭൂട്ടാന് വേണ്ടി

ഭൂട്ടാന്റെ മണ്ണില്‍ പന്ത തട്ടാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് കോതമംഗലത്തുകാരനായ മുഹമ്മദ് സാഗര്‍ അലി. ഭൂട്ടാനിലെ പ്രമുഖ ക്ലബായ ഡ്രക് സ്റ്റാര്‍സ് എഫ് സി സാഗര്‍ അലിയുമായി കരാറില്‍ എത്തി.

കൊല്‍ക്കത്ത ക്ലബായ പതചക്രയിലും, മധ്യഭാരത് എഫ് സിയിലും സാഗര്‍ കളിച്ചിരുന്നു. 25കാരനായ സാഗര്‍ ഡെല്‍ഹി യുണൈറ്റഡ്, എയര്‍ ഇന്ത്യ എന്നീ ക്ലബുകളുടെ ജേഴ്‌സിയും അണിഞ്ഞിട്ടുണ്ട്. സെന്റര്‍ ബാക്കായി മാത്രമായല്ല ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലും സാഗര്‍ തിളങ്ങിയിട്ടുണ്ട്..

സായി കൊല്ലത്തിനു വേണ്ടി കളിച്ചായിരുന്നു സാഗര്‍ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് കൊച്ചിന്‍ ക്ലബായ ഈഗിള്‍സിനായി സെക്കന്‍ഡ് ഡിവിഷനും കളിച്ചിരുന്നു. ഈ കഴിഞ്ഞ സീസണില്‍ ഗുജറാത്തിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ക്ലബായ അഹമ്മദാബാദ് റാക്വറ്റ് അക്കാദമിയി എഫ് സിയിലഎഫ് സിയില്‍ തിളങ്ങിയതാണ് സാഗറിനെ ഭൂട്ടാനിലേക്ക് എത്തിച്ചത്. ഈ കഴിഞ്ഞ സീസണ്‍ തുടക്കത്തിലാണ് മുഹമ്മദ് സാഗര്‍ അലി എആര്‍എ എഫ് സിയില്‍ എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button