കണ്ണൂർ: ‘എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു.. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു…’, പറയുന്നത് കണ്ണൂർ സ്വദേശിയായ ദീദിൽ ആണ്. അഫ്‌ഗാനിസ്ഥാനിൽ പെട്ട് പോയ ഇന്ത്യക്കാരിൽ ഒരാളായിരുന്നു ദീദിൽ. ദീദിൽ അടക്കമുള്ള 150 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിലേക്ക് സഞ്ചരിച്ച 6 ബസുകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാന്റെ പിടിയിലായിരുന്ന ആറ് മണിക്കൂർ ജീവിതം അവസാനിച്ചെന്ന് കരുതിയതാണെന്ന് നാട്ടിൽ തിരിച്ചെത്തിയ ദീദിൽ പറയുന്നു.
കാബൂളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ദീദിൽ അടക്കമുള്ളവർ ഡൽഹിയിൽ എത്തിയത്. തുടർന്ന് പ്രത്യേക വിമാനത്തിൽ ഗോവ വഴി ഇന്ന് ഉച്ചയോടെയാണ് ദീദിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. നോർക്കയുടെ ബന്ധപ്പെട്ടത് ദീദിൽ ആയിരുന്നു. ജീവൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നുവെന്ന് കണ്ണൂരിൽ എത്തിയ ദീദിൽ മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌ഗാനിലെ ക്യാംപിൽ നിന്നും നാട്ടിലെത്തിയത് വരെയുണ്ടായ സംഭവങ്ങൾ ദീദിൽ ഓർത്തെടുക്കുന്നു. താലിബാന്റെ പിടിയിൽ ആയതോടെ ജീവിതം അവസാനിച്ചുവെന്ന് കരുതി. എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയേണ്ടതാണ് അപ്പോൾ ഉണ്ടായിരുന്നുള്ളുവെന്ന് യുവാവ് പറയുന്നു.
Also Read:മരുമകൻ വീട്ടിൽ വരുമ്പോഴെല്ലാം മോഷണം: ഭാര്യാ പിതാവിന്റെ പരാതിയില്‍ പ്രതി പിടിയില്‍
‘ആകെ രണ്ട് ഡ്രസ്സ് കൊണ്ടാണ് ഇറങ്ങി ഓടിയത്. വസ്ത്രം മാറാനോ ഒന്നും ഉള്ള സൗകര്യമോ സാഹചര്യമോ ഉണ്ടായിട്ടില്ല. അഞ്ച് ദിവസമായി ഇതുതന്നെയാണ് ഇടുന്നത്. അമ്മയോടൊന്നും വിശദമായി കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ഇന്നലെയാണ് വീട്ടിൽ വിളിച്ച് എല്ലാം പറയുന്നത്. ഏകദേശം ആറ് മണിക്കൂറോളം താലിബാന്റെ കൈയ്യിലായിരുന്നു. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ജീവിതം പോയെന്ന് കരുതി. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം. ദൈവം സഹായിച്ചത് കൊണ്ട് ഇന്നിവിടെ എത്തി. വിമാനത്താവളത്തിന് മുൻപ് മൂവായിരത്തോളം ജനങ്ങൾ ഉണ്ടായിരുന്നു. സെക്കണ്ടറി ഓപ്‌ഷൻ കാണിച്ച് തരാം എന്ന് പറഞ്ഞായിരുന്നു രണ്ട് താലിബാൻ ആളുകൾ വണ്ടിയിൽ കയറിയതും ഞങ്ങളെ കൊണ്ടുപോയതും. ആദ്യം സ്ത്രീകളെ വിട്ടു, പിന്നെ അഫ്‌ഗാനികളെ വിട്ടു. അതിനുശേഷമാണ് ഇന്ത്യക്കാരെ വിട്ടത്. അവർ നമ്മളെ ഒന്നും ചെയ്യുന്നൊന്നും ഉണ്ടായിരുന്നില്ല. എന്നാലും തീർന്നെന്ന് ഓർത്തു. നമ്മൾ സുരക്ഷിതരായതിന്റെ കാരണം യു.എസ് മിലിട്ടറി അവിടെ ഉള്ളത് കൊണ്ടാണ്. പിന്നെ, നമ്മുടെ കേന്ദ്ര സർക്കാരും. നമുക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തു. ഇനി ഇപ്പോൾ അവിടെ ഒരു നിയമമില്ല. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ പോകുന്നത്. സ്ത്രീകൾ കുറച്ച് കൂടി ബുദ്ധിമുട്ടിലായി’, ദീദിൽ പറയുന്നു.
Post Your Comments