തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനരികെ വീണ്ടും ഡ്രോൺ സാന്നിധ്യം. വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറന്നത്. വിമാനത്താവള അതോറിറ്റി അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കഴിഞ്ഞമാസം വിമാനത്താവള പരിസരത്ത് ഡ്രോണ്‍ പറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മിലിറ്ററി ഇന്റലിജന്‍സ് അടക്കമുള്ള വിഭാഗങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ കോവളം തീരത്തിനടുത്തും ഡ്രോണ്‍ പറക്കുന്നത് കണ്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡ്രോണ്‍ പറന്ന വിഷയത്തില്‍ അന്വേഷണം കാര്യക്ഷമമാക്കുമെന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments