
സാധാരണ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നത്. എന്നാല്‍ അമേരിക്കയിലെ ഒരു ദേശീയപാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങളും കുറിപ്പും കാണിക്കുന്ന സംഭവം പറയുന്നത് ഇത് അണ്ണാറക്കണ്ണനും തന്നാലാകുന്നതിനുമപ്പുറമാണെന്നാണ്. പാമ്പും അണ്ണാനും തമ്മില്‍ ഏറ്റുമുട്ടിയാല്‍ വിജയം പാമ്പിനു തന്നെയായിരിക്കുമെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ ഇവിടെ അതല്ല സംഭവിച്ചത്. പാമ്പിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ച് അണ്ണാനെ അകത്താക്കി. അണ്ണാന്‍ പാമ്പിനെ പൂര്‍ണമായും അകത്താക്കിയെന്നാണ് ദേശീയ പാര്‍ക്ക് അധികൃതര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം സഹിതമാണ് ഇവര്‍ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/nationalparkservice/posts/10156047375701389
Post Your Comments