
അബുദാബി: പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും. കലാവിരുന്നുകളും വിലക്കുറവുമായി അബുദാബിയിലെയും അൽഐനിലെയും ഷോപ്പിങ് മാളുകൾ അണിഞ്ഞൊരുങ്ങി. 350ലേറെ ബ്രാൻഡുകളിൽ ആദായ വിൽപനയൊരുക്കിയാണ് അൽ വഹ്ദ മാൾ സന്ദർശകരെ ആകർഷിക്കുന്നത്. പെരുന്നാളിന്റെ ആദ്യ മൂന്നു ദിനങ്ങളിൽ കലാ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഈന്തപ്പഴ ഉത്സവം, നൂതന അറബിക് സ്റ്റേജ് ഷോ, പരമ്പരാഗത നൃത്തം തുടങ്ങി മൂന്നു ദിവസം നീളുന്ന പരിപാടികളാണ് മുഷ്റഫ് മാളിലുള്ളത്.
പരമ്പരാഗത പെരുന്നാൾ സമ്മാനങ്ങൾ, ലോകോത്തരവും പുരാതനവുമായ ആഭരണങ്ങൾ ലഭിക്കുന്ന സ്വർണക്കട തുടങ്ങി ഒട്ടേറെ വിപുലമായ പരിപാടികളാണ് മദീനാ സായിദ് ഷോപ്പിങ് മാളിൽ ഒരുക്കിയിരിക്കുന്നത്. മെസ്യദ് മാളിൽ റഷ്യൻ, ബ്രസീലിയൻ, മെക്സിക്കൻ കാർണിവലുകളും ഫ്യൂഷൻ ഡാൻസും ഒപ്പം എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.
Post Your Comments