റിയാദ്: സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. ജിദ്ദ നഗരസഭയ്ക്ക് കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന അൽ ശർഖ് ഷോപ്പിങ് മാളാണ് പൂട്ടിച്ചത്. ഇക്കാര്യം ജിദ്ദ നഗരസഭ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
നഗരസഭാ നിയമങ്ങൾ പാലിക്കുന്നതിൽ ഷോപ്പിംഗ് മാളിന് വീഴ്ച്ച സംഭവിച്ചിരുന്നു. ഇവ ശരിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി അവസാനിച്ചതിന് പിന്നാലെയാണ് മാൾ പൂട്ടിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
Post Your Comments