മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് വിജയാഹ്ലാദം നടത്തുന്നതിനിടെ കൈയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റു. കൈക്കാണ് പരിക്കേറ്റത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ പായിപ്ര കുന്നുമ്മേല്‍ കുടിയില്‍ ഹനീഫ (40)യുടെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് വിരലുകള്‍ അറ്റു പോകുകയായിരുന്നു.
ഒരു മണിയോടെയാണ് അപകടം നടന്നത്. പായിപ്ര സ്‌കൂള്‍ പടിയിലാണ് സംഭവം. ഹനീഫയെ എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ യുഡിഎഫ് ജയിച്ചതില്‍ ഹനീഫയും സംഘവും ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. അതിനിടെ മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയിലേക്ക് ബൈക്കില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ബൈക്കില്‍ നിന്ന് വീണും പരുക്കേറ്റു.
Post Your Comments