ന്യൂ ഡൽഹി : അത്യാധുനിക പോർവിമാനം സുഖോയ്-30 എംകെഐ ഉപയോഗിച്ച് ബ്രഹ്മോസ് മിസൈല്‍ വീണ്ടും പരീക്ഷിച്ച് ഇന്ത്യ. 300 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാനിലെ ബാലാകോട്ടില്‍ സൈന്യം നടത്തിയ പോലെയുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഭാവിയില്‍ നടത്തേണ്ടി വന്നാല്‍ അതിന് ഉപയോഗിക്കാനാകുമോ എന്ന് തെളിയിക്കുന്നതിനായിരുന്നു ഈ പരീക്ഷണം നടത്തിയതെന്നും പരീക്ഷണം വിജയകരമാണെന്നും വ്യോമസേന അധികൃതർ അറിയിച്ചു.
27.3 ലക്ഷം ഡോളറാണ് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിര്‍മാണ ചിലവ്. കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണും , വായുവില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലിന് രണ്ടര ടണ്ണുമാണ് ഭാരം. ശബ്ദത്തിന്റെ 2.8 ഇരട്ടി വോഗത്തിലാണ് ബ്രഹ്മോസ് മിസൈൽ സഞ്ചരിക്കുന്നത്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈല്‍ പതിപ്പും ബ്രഹ്മോസ് തന്നെ.
Post Your Comments