Latest NewsNewsIndia

പ്രതിരോധ രംഗത്ത് വീണ്ടും കരുത്ത്! ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: സൈനിക ശക്തിക്ക് കരുത്ത് പകരുന്ന ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി രാജ്യം. ഈ വർഷം മാർച്ച് മാസത്തോടെ മിസൈലുകളുടെ കയറ്റുമതി ആരംഭിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങൾ ഡിആർഡിഒ ചെയർമാൻ സമീർ വി.കാമത്ത് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ബ്രഹ്മോസ് സൂപ്പർ സോണി ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സമഗ്രികളുടെ കയറ്റുമതി അടുത്ത പത്ത് ദിവസത്തിനകം ആരംഭിക്കുന്നതാണ്.

അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. നിലവിൽ, ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളും ഇന്ത്യ കയറ്റുമതി ചെയ്യുന്നതാണ്. ഇവയുടെ കയറ്റുമതി രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. സ്വന്തം ആവശ്യങ്ങൾക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇത് വലിയൊരു കുതിച്ചുചാട്ടമാണ്.

Also Read: 75-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം: ഡൽഹിയിൽ ആഘോഷങ്ങൾ തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button