മുംബൈ: പേസ് ബൗളർ ഡെയ്ല്‍ സ്റ്റെയ്‌നിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും പരിശീലകനുമായ ഗാരി കേസ്റ്റണ്‍. ദീര്‍ഘ നാളായി പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റെയ്ന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പിന്നീട് 13 ഏകദിനങ്ങള്‍ മാത്രമാണ് ദക്ഷിണഫ്രിക്കന്‍ പേസര്‍ കളിച്ചത്.
എന്നാൽ സ്റ്റെയ്‌നിനെ തിരിച്ചുക്കൊണ്ടുവരാനുള്ള തീരുമാനത്തെ കേസ്റ്റണ്‍ അനുകൂലിച്ചു. ഈ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് സ്റ്റെയ്ന്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിയെ പോലെ അദ്ദേഹത്തിന് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ളകരുത്ത് ഇപ്പോളുമുണ്ടെന്നും കേസ്റ്റണ്‍ പറഞ്ഞു.
125 മത്സരങ്ങളിൽ നിന്നായി 196 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് സ്റ്റെയ്ൻ. 39 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടെസ്റ്റിൽ 93 മത്സരങ്ങളിൽ നിന്നായി 439 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നിലവിൽ ഏകദിന ഐ സിസി റാങ്കിങ്ങിൽ 17 ആം സ്ഥാനത്താണ് ഈ താരം
എന്നാൽ ലോകകപ്പില്‍ ആര് കിരീടം ചൂടുമെന്ന ചോദ്യത്തിന് കേസ്റ്റണ്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ആതിഥേയരായ ഇംഗ്ലണ്ടിന്റേത് മികച്ച ടീമാണെന്ന് കേസ്റ്റണ്‍ പറഞ്ഞു.
Post Your Comments