ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മിസ് ചെയ്തത് ഈ താരത്തെയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍. ടെസ്റ്റ് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ ഏകദിന പരമ്പര 3-0 നും കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ശരിക്കും മിസ് ചെയ്തത് രവീന്ദ്ര ജഡേജയെയായിരുന്നു.
തകര്‍പ്പന്‍ ക്രിക്കറ്ററായ ജഡേജയ്ക്ക് കളി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇടംകയ്യന്‍ സ്പിന്നര്‍ എന്നതിന് പുറമേ നന്നായി മധ്യനിരയില്‍ ബാറ്റ് ചെയ്യാനും അദ്ദേഹത്തിനാകുമായിരുന്നുവെന്നും സ്‌റ്റെയ്ന്‍ സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാണ്‍പൂരില്‍ ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജഡേജയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണ്ണമായും നഷ്ടമായത്.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ..!
രവീന്ദ്ര ജഡേജയുടേയും പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മ്മയുടേയും അഭാവം വലിയ രീതിയിലായിരുന്നു ദക്ഷിണാഫ്രിക്കയില്‍ പ്രകടമായത്. ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ പ്രധാനമായി ഉണ്ടായത് ബൗളിംഗ് പ്രശ്‌നമായിരുന്നെന്ന് സ്‌റ്റെയ്ന്‍ പറയുന്നു. ബുംറയ്ക്ക് മികച്ച ഒരു പിന്തുണയുടെ കുറവുണ്ടായിരുന്നു. മണിക്കൂറില്‍ 140 – 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന ഒരാളായിരുന്നു ആവശ്യം. ഷമിയായിരുന്നു ഇതിന് കൂടുതല്‍ അനുയോജ്യനെന്നും സ്‌റ്റെയ്ന്റ പറയുന്നു.
Post Your Comments