ജോധ്പൂർ ; സ്ത്രീകൾക്കെതിരായ ബലാൽസംഗ ശ്രമങ്ങൾ തടയുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നോട്ടീസ് നൽകി . ഭരത് പൂരിലും,ആൾവാറിലും നടന്ന രണ്ട് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് അശോക് ഗെഹ്ലോട്ട് സർക്കാരിനു ജസ്റ്റിസുമാരായ സന്ദീപ് മേത്തയും വിനീത് മാഥൂരും നോട്ടീസ് അയച്ചത്.
ഭരണകൂടവും,പൊലീസും പൂർണ്ണ പരാജയമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .ആൾവാർ കൂട്ടബലാൽസംഗക്കേസ് പുറത്ത് വന്നതിനു പിന്നാലെ നിരവധി ലൈംഗിക പീഡന പരാതികൾ പുറത്ത് വരുന്നുണ്ട് .സ്ത്രീകള്‍ക്കെതിരെ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പട്ടിക ബി.ജെ.പി അടുത്തിടെ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന് സമര്‍പ്പിച്ചിരുന്നു.
കുട്ടികളടക്കം 46 പേരാണ് രാജസ്ഥാനിൽ പീഡനത്തിനിരയായതെന്നും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു .പീഡനത്തിരയായി പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു . നോട്ടീസിന് മറുപടി നല്‍കാന്‍ മെയ് 27 വരെ സംസ്ഥാന സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്.
Post Your Comments