ന്യൂദല്‍ഹി: രാജസ്ഥാനില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പെണ്‍ മക്കള്‍ക്ക് കോണ്‍ഗ്രസ് ഒരിക്കലും നീതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കാരണമാണ് പോലീസ് നടപടിയെടുക്കാതിരുന്നത്.
കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ നീതി (ന്യായ്) പദ്ധതിയെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
അതെ സമയം രാജസ്ഥാനില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിക്കുന്നതായും പരാതിയുണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഇത് സംബന്ധിച്ചുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ വോട്ടിങ് കഴിഞ്ഞ ശേഷമാണ് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പോലീസ് നിസ്സംഗത പാലിക്കുന്നതായും ആരോപണമുണ്ട്. ഈ മാസം ആറിനായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്നത്. ഇതിന് പിറ്റേന്നാണ് സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണം ശക്തമായതിനെ തുടര്‍ന്ന് പരാതിപ്പെട്ട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ ആള്‍വാര്‍ എസ്പി രാജീവ് പച്ചാറിനേയും, ആള്‍വാര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറെയും ആസ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 26 ന് രാത്രിയിലാണ് അഞ്ചംഗ സംഘം യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കെട്ടിയിട്ടശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇന്ദ്രജ് ഗുര്‍ജാര്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് സംഭവം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസ് ഇടപെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി കുറ്റപ്പെടുത്തി. നിര്‍ഭയ കേസിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് ഈ കുറ്റകൃത്യമെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments