Latest NewsNewsIndiaInternational

അടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്

സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു . മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത് . ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണ സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായി കാണിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുവായ തന്റെ ഭര്‍ത്താവിനെ ഇസ്ലാമിക ആചാരപ്രകാരം സൗദിയില്‍ അടക്കം ചെയ്തതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ

Also Read:ജനാധിപത്യത്തിന്റെ പൂർണ്ണതയ്ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

ഇന്ത്യന്‍ പൗരനായ സഞ്ജീവ് കുമാര്‍ ജനുവരി 24 നാണ് സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മരണപ്പെട്ടത് . ഹൃദയസ്തംഭനം മൂലമായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം സൗദി അറേബ്യ ജിസാനിലെ ബീഷ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു .ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ , മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. സഞ്ജീവ് കുമാറിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കിയതിനായി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ യുവതിയോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു . ജനുവരി 28 നാണ് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. എന്നാല്‍ , ഫെബ്രുവരി 18 ന്, ഭര്‍ത്താവിന്റെ മൃതദേഹം സൗദി അറേബ്യയില്‍ അടക്കം ചെയ്തതായി അധികൃതര്‍ അറിയിക്കുകയായിരുന്നു . സഞ്ജീവിന്റെ മതം ‘മുസ്ലിം’ എന്ന് തെറ്റായി എഴുതിയതാണ് ഇതിനിടയാക്കിയതെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി .

മൃതദേഹം സൗദി അറേബ്യയില്‍ അടക്കം ചെയ്യാന്‍ ഭാര്യയോ , കുടുംബാംഗങ്ങളോ സമ്മതിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മൃതദേഹം പുറത്തെടുക്കാന്‍ അവിടത്തെ പ്രാദേശിക അധികാരികളോട് ആവശ്യപ്പെടാന്‍ യുവതി ജിദ്ദയിലെ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിരുന്നു .
മൃതദേഹം അടിയന്തിരമായി പുറത്തെടുത്ത് ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button