നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ (നബാര്‍ഡ്) അവസരം. റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസിൽ (ആര്.ഡി.ബി.എസ്.) ഒഴിവുള്ള മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാനേജര്‍ (ഗ്രേഡ് ബി)- 8, അസി. മാനേജര്‍ (ഗ്രേഡ് എ) -79 എന്നിങ്ങനെ ആകെ 87 ഒഴിവുകളുണ്ട്. മൊത്തം ഒഴിവുകളില്‍ നാലെണ്ണം ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.
പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷ, രണ്ടാം ഘട്ട മെയിന്‍ പരീക്ഷ, മൂന്നാം ഘട്ട അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒന്നാം ഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. രണ്ടാം ഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരം മാത്രമാണ് കേന്ദ്രമുള്ളത്.
വിശദമായി വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : മെയ് 26
Post Your Comments