തിരുവനന്തപുരം: കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച്ച.
Read Also: സ്വകാര്യ ബസുടമകളുടെ പണിമുടക്കിനെ നേരിടാന്‍ അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
നബാർഡിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് കേരളത്തിന്റെ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ ഇടപെടുമെന്ന് ചെയർമാൻ പറഞ്ഞു. സർക്കാർ വിഭാവനം ചെയ്യുന്ന മൂല്യവർധിത കൃഷിമിഷന്റെ പദ്ധതികൾക്ക് ഇത് സഹായകമാകുമെന്നും അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യൂആർ കോഡ്, ബ്ലോക്ക് ചെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് നബാർഡ് സഹായം ലഭ്യമാക്കണം. അക്കാര്യത്തിൽ പിന്തുണ നൽകാമെന്ന് ചെയർമാൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
കേരളത്തിന്റെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് നബാർഡ് ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമും നബാർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Read Also: സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ചു: രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
Post Your Comments