Latest NewsTennis

ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ പിന്മാറി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ പിന്മാറി. തോളിനേറ്റ പരിക്ക് ഭേദമാവാത്തിനെ തുടര്‍ന്നാണ് ഷറപ്പോവ ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും പിന്മാറിയത്. പരിക്ക് ഭേദമായില്ലെന്ന് താരം തന്നെയാണ് അറിയിച്ചത്.
രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ ഷിപ്പ് സ്വന്തമാക്കിയിട്ടുള്ള 32 കാരിയായ ഷറപ്പോവ ജനുവരിക്ക് ശേഷം കളത്തിലിറങ്ങിയിട്ടില്ല.

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ഈ മാസം 26നാണ് ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button