മെയ് 30 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് റോജർ ഫെഡറർ. കഴിഞ്ഞ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു. താരത്തിന്റെ കരിയറിൽ ഒറ്റ തവണ മാത്രമാണ് ഫെഡറർ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ളത്. 2008 ലാണ് ഫെഡറർ ഫ്രഞ്ച് ഓപ്പൺ നേടിയത്. 2019ൽ ടൂർണമെന്റിന്റെ സെമി ഫൈനലിൽ എത്തിയെങ്കിലും നദാലിനോട് തോറ്റ് ഫെഡറർ പുറത്തായി.
അതേസമയം, പരിക്ക് ഭേദമായെങ്കിലും മെയ് 16ന് ആരംഭിക്കുന്ന ജനീവ ഓപ്പണിൽ കളിക്കാനാണ് താരത്തിന്റെ തീരുമാനം. കരിയറിൽ 103 കിരീടങ്ങൾ നേടിയിട്ടുള്ള താരത്തിന് 2015ന് ശേഷം ഫോമിൽ തിരിച്ചെത്താനായിട്ടില്ല. ഫ്രഞ്ച് ഓപ്പണിന് ശേഷം വിംബിൾഡൺ, ടോക്കിയോ ഒളിമ്പിക്സുമാണ് താരത്തിന്റെ പ്രധാന ലക്ഷ്യം.
Post Your Comments