Latest NewsIndia

നിസ്‌കരിക്കാനിരുന്ന പിതാവിന്റെ മുതുകില്‍ ഓടിക്കയറിയ കുട്ടിക്ക് സംഭവിച്ചത് – വീഡിയോ

ശ്രീനഗര്‍: നമസ്‌ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് ഓടിക്കയറിയ കുറുമ്പിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിസ്‌ക്കരിക്കാന്‍ പള്ളിയിലെത്തിയ പിതാവ് കൂടെ കൂട്ടിയ കുറുമ്പിയുടെ കുസൃതി കണ്ട് ഏവരും ഒരുപോലെ പൊട്ടി ചിരിച്ചു. നിസ്‌ക്കാരം തുടങ്ങിയപ്പോള്‍ പുറകില്‍നിന്ന് ഓടിവന്ന് പിതാവിന്റെ മുതുകില്‍ കയറി ചാഞ്ചാടി കളിക്കുകയായിരുന്നു ഈ കൊച്ചുസുന്ദരി. ശ്രീനഗറിലെ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഒരുകൂട്ടം ആളുകള്‍ നിസ്‌കരിക്കുന്ന പള്ളിക്കുള്ളില്‍ വളരെ രസകരമായാണ് പെണ്‍കുട്ടി തന്റെ പിതാവിന്റെ മുതുകില്‍ കയറി കളിക്കുന്നത്. രണ്ട് തവണ മുതുകില്‍ കയറി മുന്നോട്ടേക്കും പിന്നോട്ടേക്കും ചാഞ്ചാടി കളിച്ചെങ്കിലും മൂന്നാമത്തെ തവണ മുതുകില്‍നിന്നും തറയിലേക്ക് തലയും കുത്തി വീഴുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയായ സ്മിതാ ശര്‍മ്മയാണ് വീഡിയോ ട്വീറ്ററലൂടെ പങ്കുവച്ചത്. ആറാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചാം തീയ്യതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുരുന്നിന്റെ നിഷ്‌കളങ്കതയാണ് ഈ കാണുന്നതെന്ന് നിരവധിപേര്‍ വീഡിയോയ്ക്ക് കമന്റിട്ടു. നിരവധിപേരാണ് നിമിഷങ്ങള്‍ക്കകം ഈ വീഡിയോ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button