കോഴിക്കോട്: കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് കുട്ടികള്‍. വകുപ്പിന്റെ നിര്‍ദ്ദേശം പോലെ വീണ്ടും പരീക്ഷ എഴുതാമെന്ന് കുട്ടികള്‍ സമ്മതിച്ചു. രണ്ട് കുട്ടികളോടാണ് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി സേ പരീക്ഷയോടൊപ്പമാണ് ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുക. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം വീണ്ടും പരീക്ഷ എഴുതാമെന്നാണ് കുട്ടികളുടെ തീരുമാനം.
Post Your Comments