KeralaNews

പാലാരിവട്ടം മേല്‍പ്പാലം: കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച എറണാകുളത്തെ വിജിലന്‍സ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. വ്യാഴാഴ്ച കരാറുകാരുടെ മൊഴിയെടുക്കും. ആര്‍ബിഡിസികെ ഉദ്യോഗസ്ഥരുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, പാലം നിര്‍മാണകാലഘട്ടത്തിലെ നടപടികള്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുക്കും.

മഴ പെയ്തതിനാല്‍ മേല്‍പ്പാലത്തില്‍ ബുധനാഴ്ച ടാറിങ് നടന്നില്ല. പാലത്തിന്റെ ഉപരിതലം പൂര്‍ണമായും ഉണങ്ങിയശേഷമാകും ടാറിങ്. എക്സ്പാന്‍ഷന്‍ ജോയിന്റുകളില്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലികള്‍ ആരംഭിച്ചു. വൈകാതെ ടാറിങ് പൂര്‍ത്തിയാക്കും. മഴക്കാലത്തിനുശേഷം മറ്റു ജോലികള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത

shortlink

Related Articles

Post Your Comments

Related Articles


Back to top button