സന്നിധാനം: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വെകിട്ട് 5 മണിയോടെയാണ് ക്ഷേത്ര നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ആശങ്കകള്‍ നിലനില്‍ക്കെ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 600 പോലീസ് സേനാംഗങ്ങളെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്.
മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തിയിരുന്നില്ല. ഈ പ്രതീക്ഷയില്‍ തന്നെയാണ് പോലീസ്. അതേസമയം ആചാരലംഘനം തടയാന്‍ ശബരിമല കര്‍മസമിതിയുള്‍പ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ യുവതികളെ എത്തിച്ചേക്കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍തന്നെയാണ് പോലീസിന്റെ തീരുമാനം. തീര്‍ഥാടകരുടെ സ്വകാര്യവാഹനങ്ങള്‍ക്ക് ഇത്തവണയും നിലയ്ക്കല്‍വരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. നാളെ വൈകീട്ട് അഞ്ചിനാണ് നടതുറക്കല്‍. പതിവ് പൂജകള്‍ക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.
Post Your Comments