ഗാങ്‌ടോക്ക്: കനത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പും മൂലം തീറ്റ കിട്ടാതെ വടക്കന്‍ സിക്കിമില്‍ 300ല്‍ അധികം യാക്കുകള്‍ ചത്തു. സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും യാക്കുകളുടെ ജഡങ്ങള്‍ കണ്ടടുത്തുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ യാദവ് അറിയിച്ചു. ബാക്കിയുള്ള യാക്കുകളെ രക്ഷിക്കാനായി ശ്രമങ്ങള്‍ ആരംഭിച്ചതായി രാജ് യാദവ് വ്യക്തമാക്കി. സമുദ്രനിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തില്‍ യാക്കുകളെ മേയിച്ചും അവയുടെ പാല്‍കൊണ്ട് ഉപജീവനം നടത്തിയും ജീവിക്കുന്നവര്‍ ഈ വര്‍ഷം കൊടും തണുപ്പുമൂലം മൃഗങ്ങളെ അവിടെ വിട്ടു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ താഴ്വരയിലേക്കു പോന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഡിസംബര്‍ മാസം മുതല്‍ യാക്കുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
അധികൃതര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു. മഞ്ഞ് വീഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്. എന്നാല്‍ 300ല്‍ അധികം യാക്കുകളുടെ ജഡങ്ങളാണ് കണ്ടെത്താനായത്. ഓരോ വര്‍ഷവും 10 മുതല്‍ 15 വരെ യാക്കുകള്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ചാവാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയധികം യാക്കുകള്‍ ചത്തൊടുങ്ങുന്നത്. ഇന്തൊടിബറ്റന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും 4050യാക്കുകള്‍ ജീവനോടെ ഉണ്ടെന്നും ഇവയെ രക്ഷിക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. യാക്കുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 30,000 രൂപ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
Post Your Comments