KeralaLatest News

ജോസ് കെ മാണിയെ ചെയർമാൻ ആക്കുന്നതിൽ മാണി വിഭാഗത്തിനുള്ളിൽ കൂടുതൽ അതൃപ്തി

കോട്ടയം: ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആക്കാനുള്ള നീക്കത്തിൽ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾക്ക് അതൃപ്തി. ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളാണ് ജോസ് കെ മാണിയെ നേരിട്ട് കണ്ട് എതിർപ്പ് അറിയിച്ചത്. ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിർത്തി ചെയര്മാന് ആകാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിനെതിരെ നേരത്തെ സി എഫ് തോമസും രംഗത്ത് വന്നിരുന്നു. ഇപ്പോളത്തെ നടപടികൾ അനവസരത്തിൽ ഉള്ളതും പാർട്ടിയെ പിളർത്തുന്നതിലേക്ക് നയിക്കുന്നവയാണെന്നും അതിനാൽ ഈ നീക്കത്തിൽ നിന്നും പിന്നോട്ട് പോകണമെന്നുമാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. പാർലമെന്ററി പാർട്ടിയിൽ മാണി പക്ഷത്തിനു ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണ് നിലവിൽ. അത് കൊണ്ടാണ് ജില്ലാ പ്രസിഡന്റ്മാരെ ഒപ്പം നിർത്തി പാർട്ടി പിടിക്കാൻ അദ്ദേഹം ശ്രമം നടത്തുന്നത്. എന്നാൽ മാണി പക്ഷത്ത് തന്നെയുള്ള ചില ജില്ലാ പ്രസിഡന്റുമാർ ഈ നീക്കത്തെ അനുകൂലിക്കുന്നില്ല. മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലാ പ്രസിഡന്റുമാർ ഇന്നലെ ജോസ് കെ മാണിയെ കാണാൻ എത്താത്തതിന്റെ കാരണവും ഇതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button