NattuvarthaLatest NewsKeralaNews

ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം; പ്രതികരണവുമായി ജോസ് കെ.മാണി

യു.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ എത്തുമെന്നും ജോസ്. കെ. മാണി പറഞ്ഞു

കോട്ടയം: ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക്‌ തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി കേരള കോൺഗ്രസ് (എം) നേതാവ് ജോസ്. കെ. മാണി. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകൾ നടന്നിട്ടില്ലെന്നും, അത്തരത്തിലുള്ള ഒരു പദവിയും ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

നിലവിൽ പാര്‍ട്ടിയിലുള്ള ചുമതലകൾ തന്നെ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, യു.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ എത്തുമെന്നും ജോസ്. കെ. മാണി പറഞ്ഞു.

യു.ഡി.എഫിലെ ജനപിന്തുണയും സ്വാധീനവുമുള്ള നേതാക്കള്‍ എല്‍.ഡി.എഫിലേക്ക് വരുമെന്നും എന്നാൽ അവരുടെ പേരും മറ്റ് വിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതിയ ആളുകൾ എത്തുന്നത് സംബന്ധിച്ച് അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button