Latest NewsCricket

വിജയത്തിന് കാരണമായത് ധോണിയുടെ റണ്ണൗട്ടാണെന്ന് സച്ചിൻ

ഹൈദരാബാദ്: ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീടം സ്വന്തമാക്കിയത്. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സന്റെ മികവില്‍ ചെന്നൈ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാല്‍ അവസാന ഓവറില്‍ മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം വിജയത്തില്‍ നിര്‍ണായകമായത് ചെന്നൈ നായകന്‍ എം.എസ് ധോനിയുടെ റണ്ണൗട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13-ാം ഓവറിലാണ് ധോണി പുറത്താകുന്നത്. ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോണി റണ്ണൗട്ടാകുന്നത്. തുടർന്ന് മുംബൈ ഇന്ത്യൻസ് വിജയത്തോട് അടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button