കര്‍ണാടക: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംയമീന്ദ്ര തീര്‍ത്ഥയ്‌ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. കാശീമഠത്തിന്റെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശിയും 21-മത് മഠാധിപതിയുമായ ശ്രീ രാഘവേന്ദ്ര തീര്‍ത്ഥ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാഘവേന്ദ്ര തീര്‍ത്ഥ സ്വാമിയുടെ അക്കൗണ്ടില്‍ നിന്നും നാലപത് ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.
1999-ല്‍ രാഘവേന്ദ്ര തീര്‍ത്ഥ ബാങ്കില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നു. നിലവില്‍ നാലപത് ലക്ഷത്തോളം മൂല്യമുള്ള തുക ഡെപ്പോസിറ്റ് രസീത് ഉപയോഗിച്ച് സംയമീന്ദ്ര തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ബാങ്ക് മാനേജര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൃത്യമായ രേഖകള്‍ ഇല്ലാതെ മറ്റൊരാള്‍ക്ക് പണം കൈമാറിയതിനാണ് അധികൃതര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 403, 406, 420, 34 വകുപ്പുകള്‍ പ്രകാരം വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായ സംയമീന്ദ്ര തീര്‍ത്ഥയാണ് 2വര്‍ഷം മുമ്പ് ശബരിമലയിലെ അയ്യപ്പന്‍ ദൈവമേ അല്ല എന്ന വിവാദ പരാമര്‍ശം ഉന്നയിച്ചത്. കൂടാതെ ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടത്തിയ ആക്ടിവസ്റ്റ് വിനായക ബാലികയുടെ മരണത്തിലും സംയമീന്ദ്ര സംശയ നിഴലിലായിരുന്നു.
Post Your Comments