വിശാഖപട്ടണത്ത് നിന്നും അകലെയുള്ള നക്സല്‍ മേഖലയില്‍ കയറി കഞ്ചാവ് കടത്തുകാരെ പിടികൂടിയ കേരളാ പൊലീസിന് സോഷ്യല്‍ മീഡിയില്‍ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ലാത്തി പോലും ഇല്ലാതെ നക്സല്‍ മേഖലയില്‍ കയറി 325 കിലോ കഞ്ചാവ് ആണ് കേരളാ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തെ കുറിച്ച് സ്വയം ട്രോളുണ്ടാക്കി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കേരള പൊലീസ്. സോഷ്യല്‍ മീഡിയ ഇതേറ്റെടുത്തിരിക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലാത്തി പോലും ഇല്ലാതെ ചങ്കുറപ്പും ബുദ്ധിയും മാത്രം കൈമുതലാക്കിയാണ് നക്സല്‍ മേഖലയില്‍ കയറി 325 കിലോ കഞ്ചാവ് കേരളാ പൊലീസ് പിടിച്ചെടുത്തത്. വിശാഖപട്ടണത്ത് നിന്നും വളരെ ദൂരെ നക്സല്‍ മേഖലയില്‍ കഞ്ചാവ് കടത്തുകാരെ പിടികൂടാനാണ് കേരള പൊലീസ് സംഘം എത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് ഗരുഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. തലസ്ഥാനത്ത് കഞ്ചാവ് വിതറുന്ന സംഘത്തെ കുരുക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് നക്സല്‍ മേഖലയില്‍ ചെന്നെത്തി ആന്ധ്ര പൊലീസിനെയും ഞെട്ടിച്ചത്. അത്യാധുനിക ആയുധങ്ങളും സ്വന്തമായി അപകടകാരികളായ നക്സല്‍ വിരുദ്ധ സേനയും ഉള്ള ആന്ധ്ര പൊലീസിന് സാധിക്കാത്തതാണ് കേരള പൊലീസ് സാധ്യമാക്കിയത്.
നക്സല്‍ മേഖലയില്‍ കഞ്ചാവ് മാഫിയക്കെതിരെ വലിയ ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തിയ കേരള പൊലീസ് സംഘത്തോട് ആന്ധ്ര പൊലീസ് ചോദിച്ചത് ‘നിങ്ങള്‍ക്ക് ഇപ്പോഴും തല ഉണ്ടോ’ എന്നാണ്. തല പോയാലും പ്രതികളെ പിടികൂടുക എന്നതാണ് തങ്ങളുടെ ദൗത്യം എന്നായിരുന്നു കേരള പൊലീസിന്റെ മറുപടി. ഇവിടെ നിന്നും പിടികൂടിയത് 325 കിലോ കഞ്ചാവാണ്. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്.#keralapolice
https://www.facebook.com/keralapolice/photos/a.135262556569242/2136406596454818/?type=3&permPage=1
Post Your Comments