ചാലക്കുടി•നിരവധി മോഷണ-കവർച്ചാ കേസുകളിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ല ചിറയൻകീഴ് താലൂക്ക് മഞ്ഞമലക്കര മുളവിളാകത്ത് വീട്ടിൽ അലിയാരുടെ മകൻ ഷാജഹാൻ എന്ന മുളക് ഷാജഹാ (48) നെ ചാലക്കുടി ഡി .വൈ .എസ് .പി . കെ ലാൽജിയും സംഘവും ചേർന്ന് പിടികൂടി.
രാത്രി കാലപരിശോധനക്കിടെ ചാലക്കുടി ടൗണിൽ വച്ച് പോലീസ് സംഘത്തെ കണ്ട് ഓടിയ ഇയാളെ പിൻതുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
2012 ൽ ചാലക്കുടിയിൽ വച്ച് മോഷണം നടത്തിയതിന് ഇയാൾ അന്ന് പിടിയിലായിരുന്നു.ഇതേ വർഷം ചെങ്ങന്നൂർ കാരക്കാട് ഒരു വീട് കുത്തിത്തുറന്ന് 125 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു പിടിയിലായ ഷാജഹാൻ .കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയിയായിരുന്നു ആ കേസ്സിൽ ഷാജഹാനോടൊപ്പം അന്ന് പിടിയിലായത്.1991 വർഷം മുതൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഇയാൾ പിടിയിലാകുകയും ,ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട് .
2012 ൽ പിടിയിലായതിന് ശേഷം ജാമ്യത്തിലിറങ്ങി ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു . ഈയിടെ നടന്ന കവർച്ചാ കേസുകളുടെ അന്വേഷണത്തിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ .പി .വിജയകുമാരൻ ഐ .പി .എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി .വൈ .എസ് .പി . കെ ലാൽജിയുടെ നേതൃത്വത്തിൽ ക്രെം സ്ക്വാഡ് അംഗങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പോലീസിന്റെ വലയിലായത് . മോഷണം നടത്തുവാൻ ഉദ്ദേശിച്ചാണ് ഇത്തവണ ഇയാൾ കേരളത്തിലെത്തിയത് .
പിടിയിലായ ഷാജഹാന് ആലുവ ,പെരുമ്പാവൂർ ,മൂവാറ്റുപുഴ ,കാലടി ,അങ്കമാലി ,ചെങ്ങന്നൂർ ,കുന്നംകുളം ,പട്ടാമ്പി ,കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ ഉണ്ട്. പല സ്ഥലങ്ങളിലും ഇയാൾ പിടികിട്ടാപ്പുള്ളിയാണ്.
അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും ചാലക്കുടി സി .ഐ . ജെ മാത്യു , എസ് .ഐ .സുധീപ് കുമാർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ .എസ് .ഐ .ജിനുമോൻ തച്ചേത്ത് ,സതീശൻ മടപ്പാട്ടിൽ ,റോയ് പൗലോസ് ,മൂസ്സ പി .എം ., സിൽജോ വി.യു. ,റെജി എ.യു. ,ഷിജോ തോമസ്സ് എന്നിവരുമുണ്ടായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Post Your Comments