News

സ്വകാര്യ ആശുപത്രിയിലെത്തിയ പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്

രാത്രികളിലുണ്ടാകുന്ന ബോധക്ഷയത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തൃശുർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറും ചികിത്സാപ്പിഴവിനെ കുറിച്ച് അനേ്വഷിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അനേ്വഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് അടുത്തമാസം തൃശൂരിലെ സിറ്റിങിൽ പരിഗണിക്കും.കണ്ണൂർ സ്വദേശി മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. ഐ. സി.യു.വിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചില കുത്തിവെയ്പ്പുകൾ നൽകി. ആശുപത്രിയിൽ നിന്നും വിട്ടയച്ച ശേഷം ശരീരത്തിൽ പാടുകൾ പ്രതൃക്ഷമായി. പാടുകൾക്ക് കാരണം അഞ്ചാംപനിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണാത്തതു കാരണം മറ്റൊരു ഡോക്ടറെ കാണിച്ചു. കുട്ടിക്കു നൽകിയ മരുന്നുകളുടെ പാർശ്വഫലമാണ് ശരീരത്തിലെ പാടുകളെന്ന് ഡോക്ടർ പറഞ്ഞു.
പ്രളയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ആളാണ് കുട്ടിയുടെ പിതാവ്. ആശുപത്രിക്കെതിരെയുള്ള പരാതി സത്യമാണെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മികച്ച ചികിത്സ ഭരണഘടനാപരമായ അവകാശമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിൽ നിന്നാണ് കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button