കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്ത് നിന്ന് എത്തിയ നേതാവിനെതിരെയാണ് പരാതി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായതായി താനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടില്ലെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.
അതെ സമയം കൊല്ലം സ്വദേശിയായ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പ്പറമ്പിലെ വീട്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്നാണ് ഉണ്ണിത്താന്റെ പരാതി.ജില്ലാ പോലീസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട് അതേസമയം പരാതിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.
Post Your Comments