Latest NewsKeralaNews

ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന്‍ കേരള സമൂഹത്തോട് മാപ്പ് പറയണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഉമ്മന്‍ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന്‍ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആലുവയിലെ പീഡനം: പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വി ശിവൻകുട്ടി

കോടിക്കണക്കിന് രൂപ കടമെടുത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കി. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മറന്നിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് വോട്ടിലൂടെ കാണുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും ജനവികാരം മാനിച്ച് തെറ്റ് തിരുത്താന്‍ തയ്യാറാകണം. വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് പോലെ പാര്‍ട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് പോലെ സമ്പൂര്‍ണ പരാജയമായിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button